Ramanopadesa Ratnamaala - Part I & II (Malayalam)
Rs.150.00
Out of stock
Tags:
Collection of Original works of Bhagavan Sri Ramana Maharshi and Kavya Kanta Ganapti Muni; Upadesasaram, Saddarsanam,Sanubandam Kilippattu with commentaries and Saddarsanam with translation and commentary by Swami Suresananda.
Product Details
രമണോപദേശ രത്നമാല
രമണോപദേശ രത്നമാല എന്ന ഈ കൃതി ശ്രീ രമണ ഭഗവാന്റെ പ്രധാന കൃതികളായ ഉപദേശസാരം, സദ്ദർശനം കിളിപ്പാട്ട്, അനുബന്ധം കിളിപ്പട്ട്, അത്മവിദ്യാ കീർത്തനം, വിജ്ഞാന രമണീയം ശ്രീ സുരേശാനന്ദ സ്വാമികളാൽ പ്രസിദ്ധീകരിക്കപ്പെട്ട വ്യാഖാനത്തോടുകൂടിയ സദ്ദർശനം സംസ്കൃതഭാഷാന്തരീകരണം എന്നിവയടങ്ങുന്നതാകുന്നു. മുകളിൽപ്പറഞ്ഞ കൃതികൾ ശ്രീ രമണഭഗവാൻ സശരീരനായിരിക്കുമ്പോൾ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടതും, അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞവയുമാണ്. പ്രത്യേകിച്ച് സുരേശാനന്ദസ്വാമിയുടേ ഭാഷാന്തരീകരണത്തേയും, വ്യാഖ്യാനത്തേയും ഭഗവാൻ ശ്ലാഘിച്ച് പറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ ഒരു പ്രാധാന്യം കൂടെ ഈ കൃതിക്കുണ്ട്.
ജഗത്തിന്നു മഹത്തിന്നും സർവത്തിന്നും നിദാനമായ്
അപാരശക്തിയൊത്തുള്ള പ്രഭുവൊന്നുണ്ടു നിശ്ചയം
ദൃഷ്ടാവും ദൃശ്യവും പിന്നെ പ്രകാശം പടവും തഥാ
നാമരൂപ ജഗത് ചിത്രം തന്നിലാപ്രഭുവൊന്നുതാൻ.
സ്വാമി സുരേശാനന്ദ
നാം കാണുന്ന ജഗത്തിന്നും നമ്മളിൽ ജനിക്കുന്ന അഹം കാരത്തിന്നും എല്ലാറ്റിനും മൂലകാരണമായി അപാരമായ ഒരു പ്രഭുശക്തിയുണ്ടെന്നുള്ളതു നിശ്ചയമാണ്. നാമരൂപത്തോടുകൂടി ത്രിപുടീമയമായി പ്രതിഭാസിക്കുന്ന പ്രപഞ്ചമാകുന്ന ഈചിത്രരംഗത്തിൽ ഒരേ വസ്തുവായി വിലസിക്കുന്നതു ആ പ്രഭു മാത്രമാണ്