Bhagavan Sri Ramana Maharshi - Malayalam
Rs.200.00
Tags:
രമണ ഭഗവാന്റെ ഒരു ഭക്തനായ, പാലക്കാട്ടെ എലപ്പുള്ളിയിൽ താമസിക്കുന്ന എക്കണത്ത് തെയ്യുണ്ണി എന്ന അപ്പുണ്ണി രമണഭഗവാന്റെ ‘Self Realisation’ എന്ന ജീവചരിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഗ്രന്ഥമാണ് 'ഭഗവാൻ ശ്രീ രമണമഹർഷി' എന്ന ഈ പുസ്തകം. 1939 ൽ പാലക്കാട് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഭഗവാൻ സശരീരനായിരിക്കുമ്പോൾത്തന്നെ പ്രസിദ്ധീകരിച്ചതാണ്. കൂടാതെ ഈ കൃതി ഭഗവാനുമുന്നിൽ വായിച്ചു കേൾപ്പിച്ചതിനുശേഷമാണ് പ്രസിദ്ധീകരണത്തിന്നയച്ചത് എന്നത് ശ്രദ്ധേയമാണ്.
ഒരു സാധാരണ ബാലകനായിരുന്ന വെങ്കട്ടരാമനെ രമണഭഗവാനാക്കി മാറ്റിയ അരുണാചലേശ്വരന്റെ മായാജാലവും, അരുണാചലേശ്വരനും രമണഭഗവാനുമായുള്ള അനശ്വരമായ പിതൃ പുത്ര ബന്ധവും രമണഭക്തന്മാർക്കെല്ലാം അറിയാവുന്നതാണ്. ഇപ്രകാരം രമണചരിത്രം അരുണാചലേശ്വരനോട് നല്ലവണ്ണം കോർത്തിണക്കപ്പെട്ടിരിക്കുന്നതിനാൽ പിതാവിനെക്കുറിച്ച് പറയാതെ പുത്രനെക്കുറിച്ച് പറയുന്നത് ഉചിതമാ കില്ലല്ലോ അതിനാൽ രമണഭഗവാനെ പരിചയപ്പെടുത്തുന്നതിനു മുൻപുതന്നെ ഭഗവാനും അദ്ദേഹത്തിന്റെ ചരിത്രത്തിനും നെടും തൂണായിരുന്ന, ശിവസ്വരൂപം തന്നെയായ അരുണാചല പർവ്വതത്തേയും അതിന്റെ മഹിമകളേയും ആദ്യത്തെ അദ്ധ്യായത്തിൽത്തന്നെ അനാച്ഛാദനം ചെയ്തുകൊണ്ട് ഈ കൃതി ആരംഭിക്കുന്നു.